ഇംഗ്ലണ്ട് ക്രിക്കറ്റ് ടിമിനു വേണ്ടി കളിക്കുന്ന ഒരു ക്രിക്കറ്റ് കളിക്കാരനാണ് കെവിൻ പീറ്റേഴ്സൻ (ജനനം: 27 ജൂൺ 1980). കെവിൻ ജനിച്ചത് ദക്ഷിണാഫ്രിക്കയിലെ നതാൽ എന്ന സ്ഥലത്താണ്. ഒരു വലതു കൈ ബാറ്റ്സ് മാൻ ആണ് കെവിൻ. കൂടാതെ ചില സമയത്ത് വലതു കൈ ഓഫ് സ്പിൻ ബൌളറും കൂടിയാണ്. ഹാംപ് ഷെയർ കൌണ്ടി ക്രിക്കറ്റ് ക്ലബ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം എന്നിവയിൽ കളിക്കുന്നു. കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ടീമിന്റെ ക്യാപ്റ്റൻ ആയും കളിക്കുന്നു. ഓഗസ്റ്റ് 4, 2008 മുതൽ ജനുവരി 7, 2009 വരെ ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടിമിന്റേയും വൺഡേ ടീമിന്റേയും ക്യാപ്റ്റനായിരുന്നു. ഇംഗ്ലണ്ടിന്റെ കോച്ചായിരുന്ന പീറ്റർ മോറിസുമായുള്ള തർക്കം മൂലം മൂന്ൻ ടെസ്റ്റുകൾക്കും ഒൻപത് വൺ ഡെക്കും ശേഷം അദ്ദേഹം വിരമിച്ചു.Read More