ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ദീര്‍ഘനാളത്തെ ശ്രമഫലമായി അവര്‍ ആഗ്രഹിച്ചതു പോലെ ജനകീയ മുഖമുള്ള ഗ്രന്ഥശാലാ നിയമം ‘1989ലെ കേരള പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ആക്ട്’ കേരള നിയമസഭ പാസാക്കി. അതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ 1994ല്‍ നിലവില്‍ വന്നു. സംസ്ഥാന – ജില്ലാ – താലൂക്ക് തലങ്ങളില്‍ ഭരണസംവിധാനമായി. 1994 ഏപ്രില്‍ 27 ന് കടമ്മനിട്ട രാമകൃഷ്ണന്‍ പ്രസിഡന്റായും ഐ.വി. ദാസ് സെക്രട്ടറിയുമായി ആദ്യ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അധികാരം ഏറ്റെടുത്തു. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ കീഴില്‍ ഇപ്പോള്‍ 8182 ഗ്രന്ഥശാലകള്‍ അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്നു.