ഇന്ത്യയിൽ കേരള സംസ്ഥാനത്തെ പ്രത്യേക സാഹചര്യങ്ങളിൽ വികസിച്ചുവന്ന സവിശേഷമായ സാമൂഹ്യ-സാമ്പത്തിക അവസ്ഥാവിശേഷത്തിനും അതിലേക്കു നയിച്ച നയങ്ങൾക്കും നൽകപ്പെടുന്ന പേരാണ്’ കേരളാ മോഡൽ. താരതമ്യേന കുറഞ്ഞ സാമ്പത്തിക വികസനത്തിനൊപ്പം ഉയർന്ന സാക്ഷരത, ആയുർദൈർഘ്യം, കുറഞ്ഞ ശിശുമരണ നിരക്ക് എന്നിവ ചേർന്ന അസംഗതാവസ്ഥയുടെ പേരിൽ ശ്രദ്ധിക്കപ്പെട്ട ഈ മോഡൽ, “കേരള പ്രതിഭാസം” എന്നും അറിയപ്പെടുന്നു. കേരളത്തിന്റെ തുലനതയില്ലാത്ത ജനസംഖ്യാസ്വരൂപവും(demographic profile) ഭൂമിശാസ്ത്രവും ഈ പ്രതിഭാസത്തിന്റെ വികാസത്തെ സഹായിച്ചിരിക്കാം എന്നു കരുതപ്പെടുന്നു. ജനസംഖ്യയിൽ ഒരു വലിയ ശതമാനം പ്രവാസത്തിലായിരിക്കുന്നു എന്നതാണ് ഈ മോഡലിന്റെ ഒരു പ്രത്യേകത.
നിരവധി കോവിഡ്-19 ഹോട്ട്സ്പോട്ടുകളുള്ള കേരളത്തില്‍ ഏപ്രില്‍ മൂന്ന് മുതലുള്ള പത്ത് ദിവസത്തെ കണക്കെടുത്താല്‍ ആറു ദിവസങ്ങളിലും പുതിയ രോഗികളുടെ എണ്ണം ഒറ്റയക്കത്തിലാണ് വര്‍ദ്ധിച്ചത്