കേരളത്തെ പ്രതിനിധീകരിച്ച് കേരളത്തിനു പുറത്തുള്ള ഏറ്റവും പ്രധാനപ്പെട്ട ഔദ്യോഗിക കേന്ദ്രമാണ് ന്യൂഡൽഹിയിൽ സ്ഥിതി ചെയ്യുന്ന കേരളാഹൗസ്. രാജ്യത്തെ ഓരോ സംസ്ഥാനങ്ങൾക്കും അവരവരുടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് തലസ്ഥാനനഗരിയിൽ ഔദ്യോഗിക വസതികളും സാംസ്കാരിക കേന്ദ്രങ്ങളും ഉണ്ട്. ന്യൂഡൽഹിയുടെ ഹൃദയഭാഗത്ത് ജന്തർ മന്ദിർ റോഡിലെ പ്ലോട്ട് നംബർ മൂന്നിലാണ് കേരളത്തിന്റെ ഔദ്യോഗിക വസതിയായ കേരളാ ഹൗസ് സ്ഥിതി ചെയ്യുന്നത്. സർക്കാർ പ്രതിനിധികൾക്കും സർക്കാർ ശുപാർശയുമായി വരുന്നവർക്കും താമസ-ഭക്ഷണ സൗകര്യങ്ങളും ഇവിടെ ലഭിക്കും. കേരള സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ കീഴിലാണ് കേരളാ ഹൗസ് വരുന്നത്. മുംബൈ,ചെന്നൈ എന്നിവിടങളിലെ കേരളാഹൗസുകൾ ടൂറിസം വകുപ്പിന്റെ കീഴിലാണ്.
ഗൾഫ് മേഖലയിൽ നിന്നും നാട്ടിലേയ്ക്കു വരുന്ന സാധാരണക്കാരയ പ്രവാസികൾക്ക് സഹായകരമാകുന്ന തരത്തിൽ വിമാനടിക്കറ്റ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് നേരത്തേ സർക്കാർ അറിയിച്ചിരുന്നു