തിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യം
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മാറ്റുരയ്ക്കുന്നത് മക്കൾ മാഹാത്മ്യം കൂടെയാണ്. ഒരുപക്ഷേ, കേരള ചരിത്രത്തിൽ തന്നെ ഇത്രയധികം രാഷ്ട്രീയ നേതാക്കളുടെ മക്കൾ ഒരേ സമയം തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമാകാം. ഒരു അച്ഛന്റെ രണ്ട് മക്കൾ മത്സരിക്കുന്നു; മകളും മകനും. രണ്ട് മക്കൾ തമ്മിൽ മത്സരിക്കുന്നു. അച്ഛന്മാരുടെ സീറ്റിൽ മത്സരിക്കുന്നു. ഇങ്ങനെ പലവിധ കൗതുകങ്ങൾ നിറഞ്ഞതാണ് ഇത്തവണത്തെ മക്കൾ മത്സരം.