സംസ്ഥാന ഭരണസംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള ശുപാർശകൾ നൽകാനാണ് ഭരണപരിഷ്കാര കമ്മീഷൻ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ ഭരണസംവിധാനത്തിന്റെ ഘടനയും പ്രവർത്തനവും കമ്മീഷൻ അവലോകനം ചെയ്യുകയും ഒരു ക്ഷേമരാഷ്ട്രത്തിന് ആവശ്യമായ പ്രതികരണശേഷി, കാര്യക്ഷമത, ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ നിർദ്ദേശിക്കുകയും ചെയ്യും. പൊതുഭരണത്തിന്റെ 13 പ്രധാന മേഖലകളിൽ നിർദ്ദേശങ്ങൾ നൽകാൻ കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ശ്രീ. വി എസ് അച്യുതാനന്ദൻ അധ്യക്ഷനായ കമ്മീഷൻ കേരള സംസ്ഥാന രൂപീകരണത്തിനു ശേഷമുള്ള നാലാമത്തേതാണ്.