2017 ഏപ്രിൽ 9 ന് നടന്ന നന്തൻകോട് കൂട്ടകൊലപാതകകേസിലെ പ്രതിയാണ് കേദല്‍ ജീന്‍സണ്‍ രാജ. കുടുംബാംഗം കൂടിയായ മുപ്പതുകാരനായ കേഡൽ ജീൻസൺ രാജയാണ് കേസിലെ മുഖ്യപ്രതി. പിതാവ് എ രാജ തങ്കം (60), അമ്മ ഡോ ജീൻ പത്മ (58), സഹോദരി കരോലിൻ (26), ബന്ധുവായ ലളിത് (70) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് കേഡൽ പ്രതി. മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലും നാലാമത്തേത് ബെഡ് ഷീറ്റിൽ പൊതിഞ്ഞ നിലയിലുമാണ് കണ്ടെത്തിയത്. ഇവരെയെല്ലാം കേഡൽ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം.