KEAM (Kerala Engineering Agricultural Medical) കേരള സർക്കാർ നടത്തുന്ന ഒരു പ്രവേശന പരീക്ഷയാണ്. തിരുവനന്തപുരത്തെ പ്രവേശന പരീക്ഷാ കണ്ട്രോളർ ആണിത് സംഘടിപ്പിക്കുന്നത്. കേരള സർവ്വകലാശാല, മഹാത്മാഗാന്ധി സർവ്വകലാശാല, കാലിക്കറ്റ് സർവ്വകലാശാല, കണ്ണൂർ സർവ്വകലാശാല, കേരള കാർഷിക സർവ്വകലാശാല എന്നിവയാണ് കീം ഉപയോഗിച്ച് അവരുടെ പ്രൊഫഷനൽ കോഴ്സുകളിലേക്ക് പ്രവേശനം നൽകുന്നത്. മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി കേരളത്തിൽ സർക്കാർ തന്നെയാണു പ്രവേശന പരീക്ഷ നടത്തുന്നത്. 2006-ന് മുമ്പ് കെ.ഇ.എ.എം., സി.ഇ.ടി.(CET-Common Entrance Test) എന്നാണ് അറിയപ്പെട്ടിരുന്നത്.
KEAM result 2020: തൃശൂർ സ്വദേശി അക്ഷയ് കെ മുരളീധരൻ, കൊല്ലം സ്വദേശി ആദിത്യ ബൈജു എന്നിവർ എഞ്ചിനീയറിങ്ങിലും ഫാർമസിയിലും ആദ്യ റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചു