ജമ്മുവിനടുത്ത് കത്തുവയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതി അമ്പലത്തിൽ തടവിൽവെച്ചു കൂട്ടബലാത്സംഗം ചെയ്ത് കൊലചെയ്ത സംഭവമാണ് കത്തുവ ബലാത്സംഗ കേസ് (ആസിഫ ബലാത്സംഗ കേസ്). കൊലചെയ്യപ്പെട്ട ആസിഫ ബാനു നാടോടികളായ ബകർവാൾ സമുദായത്തിൽ അംഗമായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ കുട്ടിയെ കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞിരുന്നു. 2018 ഏപ്രിലിൽ 8 പുരുഷന്മാർക്കെതിരെ കുറ്റപത്രം സമർപ്പിക്കപ്പെട്ടപ്പോൾ ഈ സംഭവം ദേശീയപ്രാധാന്യത്തിലേക്കുയർന്നു.
ചോദ്യം ചെയ്യലിനിടെ തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായുള്ള പരാതിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്
കത്തുവ പ്രതികള്‍ക്ക് വേണ്ടി റാലി നടത്തിയതിനെ തുടര്‍ന്നായിരുന്നു ലാല്‍ സിങ് മന്ത്രി സ്ഥാനം രാജിവെച്ചത്. എന്നാല്‍ പിന്നീടും പ്രതികള്‍ക്കായി ഇയാള്‍ രംഗത്ത് വരികയായിരുന്നു