ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ സോളൻ ജില്ലയിലെ ഒരു കന്റോണ്മെന്റ് പട്ടണമാണ് കസോളി. ലോകത്തിലെ ഏറ്റവും ഉയരമുള്ള മദ്യനിർമ്മാണകേന്ദ്രമായ കസോളി ബ്രീവറീസ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 1842 ലാണ് ഈ കന്റോണ്മെന്റ് പട്ടണം രൂപപ്പെട്ടത്.
ന്യൂ ഡെൽഹി, ചണ്ഡിഗഡ്, ശിമ്ല എന്നിവടങ്ങളിൽ നിന്ന് ബസ്സ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്. ധർമ്മപൂർ സ്റ്റേഷനിൽ ഇറങ്ങിയതിനു ശേഷം ഇവിടെ നിന്ന് ബസ്സ് മാർഗ്ഗം എത്തിച്ചേരാവുന്നതാണ് ഇവിടെക്ക്. Rs. 10 ആണ് ധർമ്മപൂർ നിന്ന് കസോളി വരെയുള്ള സാധാരണ ബസ്സ് നിരക്ക്.