കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ് കാസർകോട് ജില്ല. ആസ്ഥാനം കാസർഗോഡ്. 1984 മെയ് 24-നാണ് ഈ ജില്ല രൂപീകൃതമായത്. അതിനുമുമ്പ് ഈ ഭൂവിഭാഗം കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. മഞ്ചേശ്വരം, കാസർഗോഡ്, ഹോസ്ദുർഗ്, വെള്ളരികുണ്ട് എന്നീ 4 താലൂക്കുകൾ അടങ്ങുന്നതാണ് കാസർകോട് ജില്ല. കിഴക്ക് പശ്ചിമ ഘട്ടം, പടിഞ്ഞാറ് അറബിക്കടൽ, വടക്ക് കർണ്ണാടക സംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല(ദക്ഷിണ കാനറ ജില്ല), തെക്ക് കണ്ണൂർ ജില്ല എന്നിവയാണ് കാസർകോടിൻ്റെ അതിർത്തികൾ. കാസർകോട് ജില്ല കാസർകോട് പാർലമെൻറ് മണ്ഡലത്തിൽ പെടുന്നു. മലയാളത്തിനു പുറമേ തുളു, കന്നഡ, ബ്യാരി, മറാഠി, കൊങ്കണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്.Read More
കാലിക്കടവ്: ശാസ്ത്ര സാഹിത്യ പരിഷത്ത് യുവസമിതിയുടെ ജെന്റർ ന്യൂട്രൽ ഫുട്ബോൾ മത്സരത്തിൽ ജവാൻ മടിയൻ കാസർകോട് ജില്ല ജേതാവായി. ലിംഗ സമത്വമെന്ന ആശയം മുൻനിർത്തി ലിംഗേതര കളിയിടത്തിനായാണ്…
‘വ്യോമയാന മേഖലകളില്‍ മുന്‍ പരിചയമില്ലാത്തവര്‍ നേരത്തെ വിമാനത്താവളങ്ങളുടെ വികസനത്തില്‍ പങ്കാളികളായിരുന്നല്ല, ഈ നിയമം മാറ്റി അദാനിക്ക് ആറ് വിമാനത്താവളങ്ങള്‍ കൈമാറി’