തമിഴ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് കാർതിക്ക് നരേൻ. തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളാണ് കാർതിക്ക് നരേൻ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ആ കോഴ്സ് ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ക്രിസ്റ്റഫർ നോളന്റെ പ്രെസ്റ്റിജ് എന്നീ ചിത്രങ്ങളാണ് കാർത്തിക് നരേനെ സിനിമാലോകത്തിലേക്ക് ആകർഷിച്ചത്. ധീരജ് വൈദി എന്ന സംവിധായകന്റെ സഹായി ആയി പ്രവർത്തിച്ച് തുടങ്ങിയ കാർതിക്ക് 2016ൽ റഹ്മാനെ നായകനാക്കി പുറത്തിറക്കിയ തന്റെ ആദ്യ ചിത്രം ധ്രുവങ്ങൾ പതിനാറ് ഒരു വൻ വിജയമായിരുന്നു.
തിരക്കഥ വായിച്ച് കേള്‍പ്പിക്കാന്‍ കാര്‍ത്തിക്ക് വന്നു. നല്ല തിരക്കഥയാണെന്ന് തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ കാര്‍ത്തിക് അക്ഷരാര്‍ത്ഥത്തില്‍ ഓരോ രംഗവും അഭിനയിക്കുകയായിരുന്നു
ഒരു നിര്‍മ്മാതാവിനെ കണ്ടെത്തുക എന്നതായിരുന്നു ഞങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന ആദ്യ കടമ്പ. ഫീച്ചര്‍ ഫിലിം മേക്കിങില്‍ മുന്‍പരിചയമില്ലാത്ത ഇരുപത്തിരണ്ടുകാരന് പയ്യനു വേണ്ടി പണം മുടക്കാന്‍ ആരും തയ്യാറായില്ല- കാര്‍ത്തിക്…