കാരായി രാജനും കാരായി ചന്ദ്രശേഖരനും കണ്ണൂരിലെ രണ്ട് മുതിർന്ന സിപിഐഎം നേതാക്കളാണ്. 2012-ൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) പ്രവർത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായി കോടതിയിൽ ഹാജരാക്കപ്പെട്ട ഇവർ അറസ്റ്റിലാവുകയും ഒന്നര വർഷത്തിന് ശേഷം എറണാകുളം ജില്ലയുടെ പരിധി വിട്ട് പോകരുതെന്ന കർശന ജാമ്യ വ്യവസ്ഥയോടെ വിട്ടയക്കുകയും ചെയ്തു.
നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു