അമേരിക്കൻ ഐക്യ നാടുകളുടെ 49 മത് ഉപരാഷ്ട്രപതി ആണ് കമല ദേവി ഹാരിസ്. 1964 ഒക്ടോബർ 20 ന്നു ആണ് അവർ ജനിച്ചത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയും, ആദ്യ കറുത്ത വർഗത്തിൽ പെട്ടവളും, ആദ്യ ഇന്ത്യൻ വംശജയുമാണ് കമല. ഡെമോക്രാറ്റിക് പാർട്ടിയിലെ അംഗം ആയ അവർ ഈ സ്ഥാനത്ത് എത്തുന്നതിനു മുൻപ് 2011-17 കാലഘട്ടത്തില് കാലിഫോർണിയ സംസ്ഥാനത്തിന്റെ അറ്റോർണി ജനറൽ ആയും, 2017-21 കാലത്ത് ആ സംസ്ഥാനത്തെ അമേരിക്കൻ സെനറ്റിൽ പ്രതിനിധീകരിക്കുകയും ആയിരുന്നു.
ഇന്തോ-യുഎസ് ബന്ധങ്ങൾക്ക് വളരെയധികം കരുത്ത് പകരുന്ന ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്ക് കമല ഹാരിസിന്റെ വിജയം വളരെയധികം അഭിമാനവും പ്രചോദനവുമാണ്
ജനുവരിയിൽ നടക്കാനിരിക്കുന്ന സത്യപ്രതിജ്ഞ ചടങ്ങുകളിൽ പങ്കെടുക്കാൻ താനും കമലയുടെ കുടുംബത്തിലെ മറ്റ് അംഗങ്ങളും ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു
ചരിത്രപരമായി കറുത്തവംശജരുടെ കോളേജുകൾക്കും സർവ്വകലാശാലകൾക്കും ഇത് അഭിമാനത്തിന്റെ നിർണായക നിമിഷമാണ്. പ്രശ്നങ്ങളെ നേരിടാനും തടസങ്ങളെ മറികടക്കാനും തലയുയർത്തി നിൽക്കാനും ഈ വനിതകളെ സഹായിച്ചതിൽ ആ സ്ഥാപനങ്ങൾക്ക് അഭിമാനിക്കാം