കേരളത്തിലെ സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികളുടെ സംസ്ഥാനതല കലാമേളയാണ് കേരള സ്കൂൾ കലോത്സവം. എല്ലാവർഷവും ഡിസംബർ-ജനുവരി മാസങ്ങളിലായി നടക്കുന്ന ഈ കലോത്സവം ആരംഭിച്ചത് 1956-ൽ ആണ്. 2008 വരെ സംസ്ഥാന സ്കൂൾ യുവജനോത്സവം എന്ന പേരിലറിയപ്പെട്ടിരുന്ന ഈ കലാമേള 2009 മുതലാണ് കേരള സ്കൂൾ കലോത്സവം എന്നറിയപ്പെടാൻ തുടങ്ങിയത്. ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേളയായി കേരള സ്കൂൾ കലോത്സവം അറിയപ്പെടുന്നു. സ്കൂൾ,ഉപജില്ല,റവന്യു ജില്ല എന്നീ തലങ്ങളിലെ മത്സരങ്ങൾക്കു ശേഷമാണ് സംസ്ഥാനതല മത്സരം നടക്കുന്നത്.2018 ജനുവരി 6മുതൽ 11 വരെ ദിവസങ്ങളിൽ തൃശ്ശൂർ വെച്ചാണ് ഇക്കൊല്ലത്തെ കലോൽസവം നടത്തപ്പെടുന്നത്.
തൃശൂർ: കേരള സ്കൂൾ കലോത്സവത്തിന് ഇന്ന് തൃശൂരിൽ തുടക്കം കുറിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവം ഇത്തവണ പരിഷ്‌കരിച്ച മാന്വൽ പ്രകാരമാണ് നടക്കുന്നത്. 24 വേദികളാണ് മത്സരങ്ങൾക്കായി…