ഗോരഖ്പൂർ സ്വദേശിയായ ശിശുരോഗവിദഗ്ദ്ധനാണ് ഡോ.കഫീൽ ഖാൻ. എംബിബിഎസ് ബിരുദവും ബിരുദാനന്തര ബിരുദവും കർണാടകയിലെ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് നേടി. 2017 ആഗസ്ത് മാസത്തിൽ ബിആർഡി ആശുപത്രിയിൽ അക്യൂട്ട് എൻസെഫലൈറ്റിൽ സിൻഡ്രോം(Acute encephalitis syndrome -AES) മൂലം ഉണ്ടായ മരണങ്ങൾ നടന്നത് മാദ്ധ്യമ ശ്രദ്ധയിൽ വന്നതോടെ ആശുപത്രി പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിനോടൊപ്പം. എൻസെഫലൈറ്റിസ് വാർഡ് തലവൻ കൂടിയായിരുന്ന ഡോ.കഫീൽ ഖാനെ നോഡൽ ഓഫീസർ സ്ഥാനത്തു നിന്ന് നീക്കംചെയ്തു. പിന്നീട് 2017 സെപ്റ്റംബറിൽ കുറ്റാരോപിതരായ മറ്റ് 8 പേരോടൊപ്പം അറസ്റ്റ് ചെയ്യപ്പെടുകയും 28 ഏപ്രിൽ 2018 വരെ ജയിലിൽ കഴിയുകയും ചെയ്തു. കഫീൽ ഖാന്റെ ഒരു കത്ത് ഭാര്യ ഷബിസ്താൻ ഖാൻ ഡെൽഹിയിൽ പത്രസമ്മേളനത്തിൽ പരസ്യപ്പെടുത്തിയിരുന്നു. ജയിലിൽ നിന്ന് എഴുതിയ ഈ കത്ത് ദേശീയ ശ്രദ്ധയാകർഷിച്ചു. ഭാര്യയും മകളും കുടുംബാംഗങ്ങളും കൂടാതെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒട്ടേറെ ആളുകൾ ജയിൽ വിമോചിതനായ കഫീൽ ഖാനെ സ്വീകരിക്കാൻ എത്തി.25 ഏപ്രിൽ 2018ന് അലഹബാദ് ഹൈക്കോടതി ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി 28 ഏപ്രിൽ 2018നാണ് അദ്ദേഹം ജയിൽ മോചിതനായത്.Read More
മൂന്ന് വയസുള്ള ഒരു പെൺകുട്ടി മാതാപിതാക്കളുടെ കണ്ണുകൾക്ക് മുന്നിൽ മരിച്ചത് ഞാൻ ഓർക്കുന്നു. ഞങ്ങൾ എല്ലാവരും കരഞ്ഞു. ചെയ്തതിൽ ഞാൻ ഖേദിക്കുന്നില്ല… ഒരു ജീവനെങ്കിലും രക്ഷിക്കാൻ സാധിച്ചാൽ…
അഞ്ജാത രോഗം ബാധിച്ച് 45 ദിവസത്തിനുള്ളില്‍ 70ഓളം കുട്ടികള്‍ ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിയതായിരുന്നു കഫീന്‍ ഖാനും സഹപ്രവര്‍ത്തകരും