കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ നേതാവും 2019 മുതൽ വടകരയിൽ നിന്നുള്ള ലോക്സഭാംഗവുമാണ് കെ. മുരളീധരൻ (ജനനം: 14 മെയ് 1957). ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോഷകസംഘടനയായ സേവാദൾ പ്രവർത്തകനായാണ് കെ. മുരളീധരൻ സ്ഥിരമായി രാഷ്ട്രീയപ്രവർത്തനത്തിലേക്ക് പ്രവേശിക്കുന്നത്. കെ.പി.സി.സിയുടെ മുൻ പ്രസിഡണ്ടായിരുന്ന കെ. മുരളീധരൻ, മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന കെ. കരുണാകരന്റെ മകനാണ്. കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ഇളയ സഹോദരിയാണ്.
തിരുവനന്തപുരം എംപിയായ ശശി തരൂരും വട്ടിയൂർക്കാവ് മുൻ എംഎൽഎ കെ.മുരളീധരനും അടക്കമുളള നേതാക്കൾ പ്രചാരണത്തിൽ പങ്കെടുക്കാത്തതിൽ യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാർ അതൃപ്തി അറിയിച്ചിരുന്നു