ജസ്റ്റിൻ ഡ്രൂ ബീബർ (മാർച്ച് 1, 1994 ജനനം) ഒരു കനേഡിയൻ ഗായകനാണ്.ഗാനരചയിതാവ്, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. തന്റെ മറ്റു കുടുംബാംഗങ്ങളെ കാണിക്കുവാനായി ബീബറുടെ മാതാവ് യൂട്യൂബ് ൽ അപ്ലോഡ് ചെയ്ത വീഡിയോകൾ ഒരു റെക്കോർഡിംഗ് കമ്പനിയുടെ മാർക്കറ്റിംഗ് എക്സിക്യുട്ടീവ് ആയ സ്കൂട്ടർ ബ്രൗൺ കാണാനിടവരുകയും അദ്ദേഹം ബീബറിനെ പ്രശസ്ത പോപ് ഗായകനായ അഷർ നു പരിചയപെടുത്തുകയും അദ്ദേഹത്തിന്റെ റെക്കോർഡ് ലേബലിന്റെ കരാർ നേടികൊടുക്കുകയും ചെയ്തു. 2010 – ലെയും 2012-ലെയും അമേരിക്കൻ സംഗീത പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ, നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ ആരാധകവൃന്ദം”ബിലിബേർസ്” എന്നറിയപെടുന്ന മധ്യ കൗമാര പെൺകുട്ടികൾ ആണ്.Read More
ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് തന്റെ മുഖത്തിന്റെ വലതുഭാഗം പൂർണ്ണമായും തളർന്നെന്നും, ‘റാംസി ഹണ്ട് സിൻഡ്രോം’ എന്ന രോഗാവസ്ഥയാണ് തനിക്കെന്നും ബീബർ വെളിപ്പെടുത്തിയത്