ഇന്ത്യയിലെ സി,ബി,ഐ പ്രത്യേക കോടതിയിൽ സേവനമനുഷ്ഠിച്ച ന്യായാധിപനായിരുന്നു ബ്രിജ്‌ഗോപാൽ ഹർകിഷൻ ലോയ (1966-2014). സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് കേസിന്റെ വിചാരണയ്ക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം 2014 ഡിസംബർ 1 ന് നാഗ്പൂരിൽ വെച്ച് മരണപ്പെട്ടു. വിചാരണയുടെ അവസാനഘട്ടത്തിലെ ന്യായാധിപന്റെ മരണത്തിൽ അസ്വാഭാവികത സംശയിച്ച ബന്ധുക്കളും പൊതുപ്രവർത്തകരും അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള സുപ്രീം കോടതിയുടെ ബെഞ്ച് 2018 ഏപ്രിൽ 19 ന് ഹരജി തള്ളുകയായിരുന്നു.