ജോൺ ഫെലിക്സ് അന്തോണി സീന (ജനനം ഏപ്രിൽ 23, 1977) ഒരു അമേരിക്കൻപ്രൊഫഷണൽ റെസ്‌ലറും ചലച്ചിത്രനടനും ഹിപ്പ്-ഹോപ്പ് സംഗീതജ്ഞനുമാണ്. വേൾഡ് റെസ്‌ലിങ് എന്റർടെയിന്മെന്റുമായി (WWE) കരാറിലേർപ്പെട്ടിരിക്കുന്ന ഇദ്ദേഹം ഇപ്പോൾ അതിലെ
സ്മാക്ക് ഡൗൺ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ഡബ്ലിയു ഡബ്ലിയു ഇയിൽ ഇദ്ദേഹം പതിനൊന്നു തവണ ഡബ്ലിയു ഡബ്ലിയു ഇ ചാമ്പ്യനും മൂന്ന് തവണ യുണൈറ്റഡ് സ്റ്റേറ്റ്സ് ചാമ്പ്യനും രണ്ട് തവണ വേൾഡ് റ്റാഗ് ടീം ചാമ്പ്യനും ആയിട്ടുണ്ട്.