ബോളിവുഡ് ഹിന്ദി സിനിമാ രംഗത്തെ ഒരു നടനും മോഡലുമാണ് ജോൺ എബ്രഹാം (ജനനം: ഡിസംബർ 17, 1972, മുംബൈ). 1972 ഡിസംബർ 17-ന് മലയാളിയായ അച്ഛൻ ജോണിന്റെയും പാഴ്സിയായ അമ്മ ഫർഹാന്റെയും മകനായി മുംബൈയിൽ ജനനം. ആലുവ സ്വദേശിയായ പിതാവ് ഒരു ആർക്കിടെക്ട് ആയിരുന്നു. ജോൺ എബ്രഹാം മോഡലിങ്ങ് രംഗത്തു നിന്നാണ് സിനിമയിലെത്തിയത്. മ്യൂസിക് ആൽബങ്ങളിലും പ്രത്യക്ഷപ്പെട്ടു. 2003-ൽ ജിസംഎന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്കുള്ള അരങ്ങേറ്റം.