ജോഫ്ര ചിയോക്ക് ആർച്ചർ (ജനനം 1 ഏപ്രിൽ 1995) ഇംഗ്ലണ്ടിനെയും സസെക്സിനെയും പ്രതിനിധീകരിച്ച് കളിക്കുന്ന ഇംഗ്ലീഷ് ക്രിക്കറ്റ് കളിക്കാരനാണ്. വലംകൈയ്യൻ ഫാസ്റ്റ് ബൗളറാണ്. 2019 ഏപ്രിലിൽ, അയർലൻഡിനും പാകിസ്ഥാനുമെതിരെ പരിമിത ഓവർ മത്സരങ്ങളിൽ ഇംഗ്ലണ്ട് ടീമിനായി കളിക്കാൻ ആർച്ചർ തിരഞ്ഞെടുക്കപ്പെട്ടു. 2019 മെയ് മാസത്തിൽ ഇംഗ്ലണ്ടിനായി അദ്ദേഹം അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി, 2019 ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായിരുന്നു.