ജോസഫ് എഡ്വാർഡ് റൂട്ട് എന്ന ജോ റൂട്ട് (ജനനം 30 ഡിസംബർ 1990) ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ ഒരു മധ്യനിര ബാറ്റ്സ്മാനും വലംകൈയൻ ഓഫ്സ്പിന്നറുമാണ്. 2012ൽ ഇന്ത്യക്കെതിരെ നാഗ്പൂരിൽ നടന്ന ടെസ്റ്റ് മൽസരത്തിലൂടെയാണ് റൂട്ട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറുന്നത്. 2013 ലെ ചാമ്പ്യൻസ് ട്രോഫിയിലും ആഷസ് പരമ്പരയിലും മികച്ച പ്രകടനം കാഴ്ചവെച്ച റൂട്ട് ഇന്ന് ഇംഗ്ലണ്ട് ടീമിലെ ഏറ്റവും വിശ്വസ്തരായ ബാറ്റ്സ്മാന്മാരിലൊരാളാണ്. 2014ൽ ലോർഡ്സിൽ ശ്രീലങ്കയ്ക്കെതിരെ പുറത്താവാതെ നേടിയ 200 റൺസ് ആണ് റൂട്ടിന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ.