ഇടതുപക്ഷ നിലപാടുകളുള്ള ഒരു രാഷ്ട്രീയ കക്ഷിയാണ് ജനതാദൾ (സെക്കുലർ) (ജെ.ഡി.(എസ്)). ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയാണ് പാർട്ടിത്തലവൻ. കർണാടകം, കേരളം എന്നീ സംസ്ഥാനങ്ങളിൽ ഈ പാർട്ടിയെ സംസ്ഥാനരാഷ്ട്രീയ കക്ഷിയായി അംഗീകരിച്ചിട്ടുണ്ട്. 1999 ജൂലൈ മാസത്തിൽ ജനതാദൾ പിളർന്നതിനെത്തുടർന്നാണ് ഈ കക്ഷി രൂപീകരിക്കപ്പെട്ടത്. കർണാടകത്തിലും കേരളത്തിലുമാണ് പാർട്ടിക്ക് പ്രധാനമായും വേരുകളുള്ളത്. കേരളത്തിൽ ഈ കക്ഷി ഇടതു ജനാധിപത്യ മുന്നണിയുടെഒപ്പം ആണ് കെ.വി.ജെ(KVJ)കേരള വിദ്യാർത്ഥി ജനത ആണ് കേരളത്തിൽ ജനതാദൾ(സെക്കുലർ)ന്റെ വിദ്യാർത്ഥി സംഘടന.
മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും ചേര്‍ന്ന് ബാക്കിയുള്ള വകുപ്പുകളുടെ കാര്യത്തില്‍ തീരുമാനമുണ്ടാക്കുമെന്ന് കെ.സി.വേണുഗോപാല്‍ അറിയിച്ചു.