സൗദി അറേബ്യയിലെ റിയാദിനടുത്തുള്ള ജെനാദ്രിയയിൽ (അല്ലെങ്കിൽ ജനാദ്രിയ) എല്ലാ വർഷവും നടന്നുവരുന്ന സാംസ്കാരികവും പൈതൃകപരവുമായ ഉത്സവമാണ് അൽ-ജെനാദ്രിയ. രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ഈ ഉത്സവം അബ്ദുള്ള ബിൻ അബ്ദുൽ അസീസ് രാജാവാണ് ആദ്യമായി സംഘടിപ്പിച്ചത്. എല്ലാ അറേബ്യൻ പെനിൻസുല പ്രദേശങ്ങളിലെയും പ്രാദേശിക പൈതൃകവും സൗദി അറേബ്യൻ പൈതൃകവും പ്രദർശിപ്പിക്കുന്ന മികച്ച അറബ് ഉത്സവമായി അദ്ദേഹം അതിനെ വികസിപ്പിക്കുകയും ചെയ്തു.
നാഷണൽ ഗാർഡാണ് ഇത് സംഘടിപ്പിക്കുന്നത്, ആദ്യത്തേത് 1985-ൽ നടന്നു. ഒട്ടക ഓട്ടം, പ്രാദേശിക സംഗീതത്തിന്റെ പ്രകടനം, നൃത്തം എന്നിവ ഇതിൽ ഉൾപ്പെടുന്നു
വാരാന്ത്യ ദിനങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പൊലീസിന്റെയും നാഷണൽ ഗാർഡും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും കനത്ത സുരക്ഷാ വലയത്തിലാണ് ഉത്സവം പുരോഗമിക്കുന്നത്.
സൗദിക്ക് പുറമെ ഗള്‍ഫിലെ പ്രമുഖര്‍ കലാസാംസ്കാരിക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സല്‍മാന്‍ രാജാവ് പങ്കെടുത്ത സൗദി പരമ്പാരഗതനൃത്തം അര്‍ദ അരങ്ങേറി.