ജാക്വിലിൻ ഫെർണാണ്ടസ് ഒരു ഇൻഡോ-ശ്രീലങ്കൻ ചലച്ചിത്ര നടിയാണ്. 2006-ലെ മിസ്സ് യൂണിവേഴ്സ് ശ്രീലങ്ക മത്സരത്തിൽ വിജയിയായിരുന്നു. 2009-ൽ ബോളിവുഡിൽ അലാഡിൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. കനേഡിയൻ, ശ്രീലങ്കൻ, മലേഷ്യൻ വംശജരായ ഒരു ബഹുജന കുടുംബത്തിലാണ് ജനിച്ചത്. വളർന്നത് ബഹറിനിലാണ്.സിഡ്നി യൂണിവേഴ്സിറ്റിയിൽ നിന്നും ജനകീയ ആശയവിനിമയത്തിൽ ബിരുദം നേടിയ ശേഷം ശ്രീലങ്കയിലെ ഒരു ടെലിവിഷൻ റിപ്പോർട്ടർ ആയി ജോലി ചെയ്തു. 2006 ൽ മിസ്സ് യൂണിവേർസ് ശ്രീലങ്ക കിരീടം നേടി. 2009-ൽ ഇന്ത്യയിൽ മോഡലിംഗ് രംഗത്ത് പ്രവർത്തിക്കുമ്പോഴാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്. മർഡഡർ 2, ഹൌസ്ഫുൾ 2, റേസ് 2, കിക്ക് എന്നിവയാണ് പ്രധാന ചിത്രങ്ങൾ.Read More