ഇവാങ്ക മേരി ട്രമ്പ് ഒരു അമേരിക്കൻ വ്യവസായ പ്രമുഖയും ഫാഷൻ മോഡലുമാണ്. പഴയകാല ഫാഷൻ മോഡലായ ഇവാന ട്രമ്പിന്റെയും മുൻ അമേരിക്കൻ റിയൽ എസ്റ്റേറ്റ് വ്യവസായിയും മുൻ അമേരിക്കൻ ഐക്യനാടുകളുടെ പ്രസിഡൻറുമായ ഡൊണാൾഡ് ട്രമ്പിന്റെയും മകളാണ് ഇവാങ്ക. അവർ പ്രസിഡൻറിൻറെ മുഖ്യ ഉപദേശകയായി രുന്നു ജൂതവംശജനായ ജാറെഡ് കുഷ്നറെ വിവാഹം കഴിച്ചതിനു ശേഷം മതപരിവർത്തനം നടത്തുകയും അമേരിക്കൻ പ്രഥമകുടുബത്തിലെ ആദ്യ ജൂത അംഗമായി മാറുകയും ചെയ്തു