scorecardresearch
Latest News

Islamophobia

ഇസ്ലാമിനോടോ മുസ്ലിംകളോടോ കാണിക്കുന്ന മുൻ‌വിധിയേയും വിവേചനത്തേയും സൂചിപ്പിക്കുന്ന ഒരു നവ പദമാണ്‌ ഇസ്ലാമോഫോബിയ അല്ലെങ്കിൽ ഇസ്ലാംപേടി എന്നത്. 1980 കളുടെ ഒടുവിലാണ്‌ ഈ പദം രൂപം കൊള്ളുന്നതെങ്കിലും 2001 സെപ്റ്റംബർ 11 ലെ ട്രേഡ് സെന്റർ ആക്രമണത്തിന്‌ ശേഷമാണ്‌ ഇത് ഒരു പൊതുപ്രയോഗമായി മാറിയത്. റണ്ണിമെഡ് ട്രസ്റ്റ് എന്ന ബ്രിട്ടീഷ് സംഘടന 1997 ൽ ഈ പദത്തെ ഇങ്ങനെ നിർ‌വചിക്കുന്നു:ഇസ്ലാമിനോടുള്ള വെറുപ്പ് ;അതിന്റെ ഫലമായി മുസ്ലിംകളോടുള്ള ഭയവും അനിഷ്ടവും. രാഷ്ട്രത്തിന്റെ സാമ്പത്തിക സാമുഹിക പൊതുജീവിതത്തിൽ നിന്നും മുസ്ലിംകളെ അവഗണിച്ചുകൊണ്ട് അവരോട് പ്രകടിപ്പിക്കുന്ന വിവേചനം ഇതിന്റെ ഒരു രീതിയാണെന്ന് ഈ നിർ‌വചനം വ്യക്തമാക്കുന്നു.

Islamophobia News

Hijab row, Karnataka, School uniform
ഹിജാബ് ഉണ്ടോ ഇല്ലയോ എന്നതല്ല പ്രശ്നം, എല്ലാ പെൺകുട്ടികളും സ്കൂളിൽ പോകണം

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവരുടേതായ ചട്ടങ്ങൾ രൂപീകരിക്കാം, എന്നാൽ ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കാനാവില്ല. മാത്രമല്ല, യൂണിഫോമിനു വിദ്യാഭ്യാസത്തേക്കാൾ പ്രാധാന്യം നൽകാനുമാവില്ല

ഉത്തര്‍പ്രദേശിൽ വീട് വാങ്ങിയ മുസ്‌ലിം കുടുംബത്തിനുനേരെ ‘ലാന്‍ഡ് ജിഹാദ്’ ആരോപണവുമായി യുവമോർച്ച

ബിജെപിയുടെ യുവജന സംഘടനയായ ബിജെവൈഎം ജനറല്‍സെക്രട്ടറി ദീപക് ശര്‍മയെ പോലുള്ളവര്‍ ആരോപിക്കുന്നത് ‘ ഹിന്ദുകള്‍ നിരന്തരം വസ്തുക്കള്‍ വില്‍ക്കുന്നത് മുസ്ലീംങ്ങള്‍ വാങ്ങിക്കൂട്ടുകയാണ്” എന്നാണ്.. അദിതി വത്സ എഴുതുന്നു.

ഇന്ത്യ തങ്ങളുടെ മുസ്ലീംങ്ങളെ പരിപോഷിപ്പിക്കുകയും പരിപാലിക്കുകയും വേണം : ഒബാമ

മതപരമായ സഹിഷ്ണുതയെ കുറിച്ചും ഒരു വ്യക്തി സ്വന്തം വിശ്വാസം പിന്തുടരുന്നതിന്‍റെ അവകാശങ്ങളെക്കുറിച്ചും നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നതായും ഒബാമ പറഞ്ഞു

ഹാദിയ കേസ് ഇതുവരെ

ഈ​ കേസ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും ഹാദിയയെ കാണാൻ മാധ്യമങ്ങളെ പോലും അനുവദിക്കാതിരിക്കുന്നതുമായ സാഹചര്യത്തിലാണ് സംഘപരിവാര്‍ സഹാഹാരിയായ രാഹുല്‍ ഈശ്വര്‍ ഈ വീഡിയോ പുറത്തുവിട്ടത്.

ജുനൈദ് വധം; സര്‍ക്കാര്‍ ജീവനക്കാരനടക്കം നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹിയിലെ സദാര്‍ ബസാറില്‍നിന്നും പെരുന്നാളിനുള്ള സാധനങ്ങള്‍ വാങ്ങി മടങ്ങുന്നതിനിടയിലാണ് സംഭവം. സീറ്റിന്‍റെ പേരില്‍ തുടങ്ങിയ തര്‍ക്കം വര്‍ഗീയമാവുകയായിരുന്നു. ഒടുവിലത് ജുനൈദിന്‍റെ കൊലപാതകത്തിലും കലാശിച്ചു

Shabnam Hashmi
“ആള്‍കൂട്ട നീതിയും ഇസ്‌ലാമോഫോബിയയും ഇന്ത്യയെ പിടിച്ചടക്കിയിരിക്കുന്നു” പുരസ്കാരം തിരിച്ചുനല്‍കി ശബ്നം ഹാഷ്മി

അതിനിടയില്‍ 2007ല്‍ പുരസ്കാരം ലഭിച്ച ജാവേദ് ആനന്ദ് “ഹാഷ്മിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നു. ഇപ്പോള്‍ അവര്‍ അങ്ങനെ ചെയ്ത സ്ഥിതിക്ക് ഞാനും അതിനെകുറിച്ച് ചിന്തിക്കുകയാണ്.” എന്ന് പറഞ്ഞു