ഒരു അമേരിക്കൻ വ്യാപാര മാസികയാണ് ഫോബ്സ് (Forbes.) ഇന്റഗ്രേറ്റഡ് വെയിൽ മീഡിയ ഇൻവെസ്റ്റ്മെൻറ്സ് മീഡിയ (Integrated Whale Media Investments)യും ഫോബ്സ് കുടുംബ (Forbes family)വുമാണ് പ്രധാന ഓഹരി നിക്ഷേപകർ. ഇത് രണ്ടാഴ്ചയിൽ ഒരിക്കലാണ് പ്രസിദ്ധീകരിക്കുന്നത്. ഇതിൽ ധനകാര്യം, വ്യവസായം, നിക്ഷേപം, വിപണനം തുടങ്ങിയ വിഷയങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. സാങ്കേതികവിദ്യ, വാർത്താവിനിമയം, ശാസ്ത്രം, നിയമം തുടങ്ങിയ വിഷയങ്ങളും ഫോബ്സ് മാസികയിൽ ഉൾപ്പെടുത്താറുണ്ട്. ഫോബ്സ് മാഗസിന്റെ പ്രധാന ശാഖ സ്ഥിതി ചെയ്യുന്നത് ന്യൂ ജെഴ്സിയിലാണ്.