അമേരിക്കൻ ഐക്യനാടുകളുടെ തെക്ക്-കിഴക്കൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് ഫ്ലോറിഡ. ഈ സംസ്ഥാനത്തിൻറെ പടിഞ്ഞാറ് മെക്സിക്കൻ ഉൾക്കടൽ അതിരായി വരുന്നു. വടക്ക് അലബാമ, ജോർജിയ എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. അറ്റ്ലാൻറിക് സമുദ്രം സംസ്ഥാനത്തിൻറെ കിഴക്കൻ അതിരും തെക്കു വശത്തായി ഫ്ലോറിഡ കടലിടുക്കും ക്യൂബയും അതിരുകളാണ്. സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയാണ് ജാക്ക്സൺവില്ലെ. അതോടൊപ്പം പ്രാദേശിക വലിപ്പത്തിൽ ഐക്യനാടുകളിലാകമാനമായി ഏറ്റവും വലിയ നഗരവുമാണിത്.