ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളിലെ പോലീസ് സംഘടനകൾക്കു് നേരിട്ട് ഏറ്റെടുക്കാവുന്ന ഏതെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് വിവരം ലഭ്യമായാൽ പോലീസ് സ്റ്റേഷനിൽനിന്നും ഉത്തരവാദപ്പെടുത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥൻ രാജ്യത്തെ ക്രിമിനൽ നടപടി നിയമം അനുസരിച്ച് എഴുതി തയ്യാറാക്കുന്ന രേഖയാണ് പ്രഥമവിവരറിപ്പോർട്ട് അഥവാ F.I.R. ( First Information Report). ഇന്ത്യയിൽ 1973-ലെ ക്രിമിനൽ നടപടി നിയമം (The Code of Criminal Procedure 1973 (CrPC)) 154-ആം വകുപ്പിനു് അനുസൃതമായാണു് പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട് തയ്യാറാക്കുന്നതു്. ഒരു കുറ്റകൃത്യത്തിനു് ഇരയായ വ്യക്തിയോ അവരുടെ പ്രതിനിധിയോ ആ കൃത്യവുമായോ ഇരയുമായോ ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരോ എഴുത്തിലൂടെയോ വാക്കാലോ പോലീസിനു നൽകുന്ന പരാതികളാണു് ഇത്തരം പ്രഥമവിവരറിപ്പോർട്ടുകൾ തയ്യാറാക്കുന്നതിനു് അടിസ്ഥാനം.Read More