ധനകാര്യ മന്ത്രാലയം എന്നത് ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട , ഇന്ത്യയുടെ ട്രഷറിയായി പ്രവർത്തിക്കുന്ന ഒരു മന്ത്രാലയമാണ്. നികുതി, സാമ്പത്തിക നിയമനിർമ്മാണം, ധനകാര്യ സ്ഥാപനങ്ങൾ, മൂലധന വിപണികൾ, കേന്ദ്ര – സംസ്ഥാന ധനകാര്യങ്ങൾ, കേന്ദ്ര ബജറ്റ് തുടങ്ങിയവ ഈ മന്ത്രാലയത്തിന്റെ പരിധിയിൽ വരുന്നു. ഇന്ത്യൻ റവന്യൂ സർവീസ്, ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ ഇക്കണോമിക് സർവീസ്, ഇന്ത്യൻ സിവിൽ അക്കൗണ്ട്സ് സർവീസ് എന്നീ നാല് കേന്ദ്ര സിവിൽ സർവീസുകളുടെ പരമോന്നത നിയന്ത്രണ അതോറിറ്റിയാണ് ധനമന്ത്രാലയം. ഇന്ത്യൻ കോസ്റ്റ് ആൻഡ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ് സർവീസ് എന്ന കേന്ദ്ര സർവീസിലൊന്നിൻ്റെ പരമോന്നത നിയന്ത്രണ അതോറിറ്റി കൂടിയുമാണ് ഈ മന്ത്രാലയം.Read More
രത്നവ്യാപാരികളായ നീരവ് മോദിയും മെഹുല്‍ ചോക്ക്സിയും അടങ്ങിയ പതിമൂവായിരം കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിന് ശേഷമാണ് ഇത്തരമൊരു നിയമനിര്‍മ്മാണത്തെ പറ്റി സര്‍ക്കാര്‍ ആലോചിക്കുന്നത്.