പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവർത്തകനായിരുന്നു മുഹമ്മദ് ഫസൽ
2006 ഒക്‌ടോബർ 22 ന് കേരളത്തിലെ തലശ്ശേരിയിൽ 30 കാരനായ മുഹമ്മദ് ഫസൽ വെട്ടേറ്റു മരിച്ചു. കേസ് ആദ്യം സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ആണ് അന്വേഷിച്ചത്. ഫസലിന്റെ ഭാര്യ മറിയു നൽകിയ റിട്ട് ഹർജിയിൽ ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് അന്വേഷണം സിബിഐക്ക് കൈമാറുകയായിരുന്നു.
നോമ്പുകാലത്ത് പുലർച്ചെ 2.45 നാണു പത്രക്കെട്ടുകൾ ശേഖരിച്ച് വിതരണക്കാരെ ഏൽപ്പിക്കാൻ ഫസൽ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങുന്നതെന്നു കൊലയാളി സംഘം മനസ്സിലാക്കിയിരുന്നു