2016 നവംബർ 19 നാണ് ഇസ്ലാം മതം സ്വീകരിച്ച 30 വയസ്സുള്ള കൊടിഞ്ഞി ഫൈസൽ എന്ന അനിൽകുമാറിനെ (ഉണ്ണി) കൊടിഞ്ഞിയിലെ ഫാറൂഖ് നഗറിലെ അഴുക്കുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുസ്ലീം സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് കേസിൽ ആർഎസ്എസ് പ്രവർത്തകരായ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഫൈസലിന്റെ മരണശേഷം അമ്മയും രണ്ട് സഹോദരിമാരുൾപ്പെടെ കുടുംബാംഗങ്ങളും ഇസ്ലാം മതം സ്വീകരിച്ചിരുന്നു.