ചലച്ചിത്ര സംവിധായകൻ ഫാസിലിന്റെ മകനാണ് ഫഹദ് ഫാസിൽ. 1982 ഓഗസ്റ്റ് 8 നാണ് ഫഹദിന്റെ ജനനം. തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിലും , ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്കൂളിലുമായാണ് ഫഹദ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അതിനുശേഷം എസ്ഡി കോളേജിൽ നിന്നും ബികോം ബിരുദം എടുത്തു. മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടി.
2002 ൽ ഫാസിൽ സംവിധാനം ചെയ്‌ത കൈയ്യെത്തും ദൂരത്ത് എന്ന ചലച്ചിത്രത്തിലൂടെയാണ് ഫഹദ് സിനിമാ രംഗത്തേക്കു കടന്നുവന്നത്. പക്ഷേ ആ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് പഠനത്തിനായി സിനിമ വിട്ട് വിദേശത്തേക്ക് പോയ 2009 ലാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. 2009 ൽ പുറത്തിറങ്ങിയ കേരള കഫേയിലൂടെ ഫഹദ് അഭിനയ രംഗത്ത് സജീവമായി. 2011 ൽ പുറത്തിറങ്ങിയ ചാപ്പ കുരിശാണ് ഫഹദിനെ ശ്രദ്ധേയമാക്കിയത്.
2012 ൽ പുറത്തിറങ്ങിയ 22 ഫീമെയിൽ കോട്ടയം സിനിമയിലെ നെഗറ്റീവ് കഥാപാത്രം ഫഹദ് എന്ന നടനെ മലയാള സിനിമയിലെ പ്രിയപ്പെട്ടവനാക്കി. അതേ വർഷം പുറത്തിറങ്ങിയ ഡയമണ്ട് നെക്‌ലസ്, അന്നയും റസൂലും, ആമേൻ എന്നീ സിനിമകൾ ഫഹദിന്റെ താരമൂല്യം ഉയർത്തി. 2014 ൽ പുറത്തിറങ്ങിയ ബാംഗ്ലൂർ ഡേയ്സ്, ഇയ്യോബിന്റെ പുസ്‌തകം എന്നിവ ഹിറ്റ് സിനിമകളായിരുന്നു. 2016 ൽ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം ആയിരുന്നു ഫഹദിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം. മലയാളത്തിനു പുറമേ തമിഴിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്.
2013- ൽ മികച്ച നടനുള്ള കേരളസംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു.
കാർബൺ ആണ് 2018 ൽ പുറത്തിറങ്ങിയ സിനിമ. തമിഴിൽ സൂപ്പർ ഡീലക്‌സ്, മലയാളത്തിൽ വരുത്തൻ, ട്രാൻസ് എന്നിവയാണ് ഫഹദിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ.
2014ൽ ഓഗസ്റ്റ് 21 നായിരുന്നു നടി നസ്രിയ നസീമുമായുളള ഫഹദിന്റെ വിവാഹം.Read More
Malayankunju Movie Review & Rating: താനൊരു അസാധ്യനടനാണെന്ന് ഫഹദ് ഫാസിൽ ഒരിക്കൽ കൂടി സാക്ഷ്യപ്പെടുത്തുകയാണ് മലയൻകുഞ്ഞിലൂടെ. ഏത് നാട്ടിൽ കൊണ്ടിട്ടാലും അനായേസേന അന്നാട്ടുകാരനായി മാറി വിസ്മയിപ്പിക്കുന്ന…
ജീവിതത്തിൽ ഏറ്റവും ദുഷ്കരമായ ഷൂട്ടിംഗ് അനുഭവം സമ്മാനിച്ച ചിത്രമെന്നാണ് മലയൻകുഞ്ഞിനെ ഫഹദ് വിശേഷിപ്പിക്കുന്നത്. ഉരുള്‍പ്പൊട്ടല്‍ പശ്ചാത്തലത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം 40 അടി താഴ്ച്ചയിലാണ് ചിത്രീകരിച്ചത്
കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, പാർവതി മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ടേക്ക് ഓഫിന്റെ ട്രെയിലർ പുറത്തിറങ്ങി. മഹേഷ് നാരായണൻ തിരക്കഥ എഴുതി സംവിധാനം…