ലോകത്തിലെ സമുദ്രനിരപ്പിൽനിന്നുംഏറ്റവും ഉയരംകൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി ഹിമാലയപർവതനിരകളിൽ നേപ്പാൾ, ചൈന അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്. 1865-ൽ ബ്രിട്ടീഷ് സർവേയറും ആർമി ഓഫീസറുമായിരുന്ന സർ ആൻഡ്രൂ വോ, തന്റെ മുൻഗാമിയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേരിൽനിന്നുമാണു ഈ കൊടുമുടിയുടെ പേരിട്ടത്. നേപ്പാളി ഭാഷയിൽ സഗർമാഥാ എന്നും സംസ്കൃതത്തിൽ ദേവഗിരി ടിബറ്റൻ ഭാഷയിൽ ചോമോലുങ്മ എന്നും പേരുണ്ട്.