FIFA World Cup 2018: വെളിച്ചമേ, നിന്നോട് ചിലത് പറയാനുണ്ട്
രാത്രികളിൽ വെളിച്ചമുള്ള വീടുകളിലേക്ക് നോക്കുമ്പോൾ അവരെന്തെല്ലാം ഏതെല്ലാം ചിന്തിച്ചുകാണും? വെളിച്ചത്തിനെത്ര വെളിച്ചമുണ്ടെന്ന് അവരെപോലുള്ളവർക്കല്ലാതെ മറ്റുള്ളവർക്ക് എന്തറിയാം? ആലോചിക്കുന്തോറും, ചുറ്റുമുള്ള ഇരുട്ട് ഏറിവരുന്നതായി എനിക്ക് തോന്നി. ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു