വിരേചന പ്രക്രിയയിലുള്ള മാറ്റങ്ങൾ മൂലം മലം ഉറച്ച് കട്ടിയായി സാധാരണ കാലയളവിൽ പോകാതിരിക്കുന്നതാണ് മലബന്ധം. ആഹാരത്തിന് ദഹന വ്യൂഹത്തിൽവച്ചു സംഭവിക്കുന്ന മാറ്റങ്ങളെ തുടർന്ന് വൻകുടലിൽ വച്ചാണ് മലം ഉണ്ടാകുന്നത്. ശരീരത്തിൽ അകത്തേക്ക് ആഹാരം പ്രവേശിക്കുന്നത് പോലെ പ്രധാനമാണ് പുറത്തേക്ക് പോകുന്നതും. മലത്തിന്റെ ലക്ഷണം നോക്കി പല രോഗങ്ങളും നിർണയിക്കാൻ സാധിക്കും.
എരിവും, വറുത്തതും, ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം ഉപാപചയ പ്രവർത്തനം, ഉറക്ക കുറവ്, വൈകിയുള്ള അത്താഴം, ഉദാസീനമായ…