ശക്തർ അശക്തരെ വിഴുങ്ങുന്ന കാലം അടുത്തോ?
ഇരകളായിത്തീർന്ന കുട്ടികളുടെ മാതാപിതാക്കളുടെ കൊള്ളരുതായ്മയെ ഊന്നിക്കൊണ്ടുള്ള ചിത്രീകരണങ്ങൾ നടന്നുകഴിഞ്ഞിരിക്കുന്നു. ഇത് കേസന്വേഷണത്തെ ബാധിച്ചെന്നു വേണം കരുതാൻ. സത്യത്തിൽ ഈ കേസന്വേഷണത്തെ ഈവിധത്തിലാക്കിയ പോലീസ് അധികാരികളും വക്കിലന്മാരും ബാലാവകാശ ഉദ്യോഗസ്ഥരും കാട്ടിയ അധാർമ്മികതയെ മറച്ചുപിടിക്കാനല്ലേ അമ്മയുടെ സദാചാരമില്ലായ്മയെപ്പറ്റിയുള്ള കഥകൾ ?