ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകയാണ് ബൃന്ദ കാരാട്ട് . അവർ പശ്ചിമ ബംഗാളിൽ നിന്ന് 2005 ഏപ്രിൽ 11-ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) അംഗമായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ അവർ സിപിഐ(എം) പോളിറ്റ് ബ്യൂറോയിലെ ആദ്യ വനിതാ അംഗമായി. 1993 മുതൽ 2004 വരെ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് വിമൻസ് അസോസിയേഷന്റെ (AIDWA) ജനറൽ സെക്രട്ടറിയായും അതിനുശേഷം അതിന്റെ വൈസ് പ്രസിഡന്റായും അവർ പ്രവർത്തിച്ചിട്ടുണ്ട്.