ഇന്ത്യയിൽ സംപ്രേഷണം ചെയ്തുവരുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പാണ് ബിഗ് ബോസ് തമിഴ്. എൻഡമോൾ കമ്പനി നെതർലൻഡ്സിൽ ആരംഭിച്ച ബിഗ് ബ്രദർ ടെലിവിഷൻ പരമ്പരയുടെ മാതൃകയിലാണ് ബിഗ് ബോസ് റിയാലിറ്റി ഷോ നിർമ്മിച്ചിരിക്കുന്നത്. ഹിന്ദിയിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന ബിഗ് ബോസ് ടെലിവിഷൻ പരമ്പരയുടെ മലയാളം പതിപ്പ് എന്ന നിലയിൽ 2017 ജൂൺ 25 ന് സ്റ്റാർ വിജയിൽ സംപ്രേക്ഷണം ആരംഭിച്ചു. ഇതുവരെ അഞ്ച് സീസണുകൾ പിന്നിട്ട പരിപാടിയിൽ കമൽ ഹാസനാണ് അവതാരകനായി എത്തുന്നത്.