അമൽ നീരദ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ബിഗ് ബി. 2007 ഏപ്രിലിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ നായകൻ മമ്മൂട്ടിയാണ്. 2005-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിനെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന ബിഗ് ബി, ബോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന സാങ്കേതികത്തികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. മനോജ് കെ ജയൻ, ബാല,മമ്ത, വിജയരാഘവൻ എന്നിവർ ഈ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് അതിവേഗം എത്തിപ്പെട്ട ഒരു ചിത്രം കൂടിയാണ് ബിഗ് ബി. ചിത്രത്തിന്റെ രണ്ടാം ഭാഗം ബിലാൽ എന്ന പേരിൽ ചിത്രീകരണം ആരംഭിക്കുമെന്ന് അണിയറ പ്രവർത്തകർ പ്രഖ്യാപിച്ചു
“എൺപതിലെത്തുമ്പോഴും ബച്ചൻ തന്റെ ബച്പനിൽ തന്നെയാണെന്നാണ് എന്റെ വിശ്വാസം.” ഇന്ത്യൻ സിനിമയിലെ “വൺമാൻ ഇൻഡസ്ട്രി”എന്ന് വിശേഷിപ്പിക്കപ്പെട്ട അമിതാഭ് ബച്ചനെ കുറിച്ച് തിരക്കഥാകൃത്തും എഴുത്തുകാരനുമായ ബിപിൻ ചന്ദ്രൻ ചന്ദ്രപക്ഷം…
‘എന്തിനായിരുന്നു പിന്നെ എന്നെ അങ്ങോട്ട് വിളിച്ചത് എന്ന് ഒരു മിനിറ്റ് സങ്കടത്തോടെ ഓർത്ത് പോയി … എല്ലാവർക്കും equal space … അതായിരുന്നു വാഗ്‌ദാനം’; ഹിമാ ശങ്കര്‍
”കൊച്ചി മാത്രമല്ല സര്‍, കാലവും പഴയ കാലമല്ല, നമ്മുടെ രാജ്യവും പഴയ രാജ്യമല്ല. കമല്‍ എന്ന സംവിധായകന്‍ കമാലുദ്ദീന്‍ ആയി പെട്ടെന്ന് മാറിപ്പോയതിന്റെ ഭയപ്പെടുത്തുന്ന വൈരുദ്ധ്യത്തെ താങ്കള്‍…