ബിയർ ലോകത്തിലെ ഏറ്റവും പഴക്കംചെന്നവയിൽ ഒന്നും, വ്യാപകമായി ഉപയോഗിക്കുന്നതും, പ്രചാരത്തിലുള്ളതുമായ ഒരു മദ്യ പാനീയം ആണ്. വെള്ളവും ചായയും കഴിഞ്ഞാൽ, ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തുള്ള പാനീയം ആണ് ബിയർ. ബിയർ ഉത്പാദിപ്പിക്കുന്നത് ധാന്യങ്ങൾ വാറ്റിയാണ്. ഏറ്റവും കൂടുതലായി, മുളപ്പിച്ചുണക്കിയ ബാർലി അഥവ യവം വാറ്റിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നിരുന്നാൽ ഗോതംബ്, ചോളം, അരി എന്നിവയും ഉപയോഗിക്കാറുണ്ട്.