ദീർഘചതുരാകൃതിയിലുള്ള കളിക്കളത്തിൽ അഞ്ചുപേർ വീതമുള്ള രണ്ടു ടീമുകൾ കളിക്കുന്ന കായിക വിനോദമാണ് ബാസ്ക്കറ്റ്ബോൾ. കളിക്കളത്തിന്റെ രണ്ടറ്റത്തും പത്തടി മുകളിലായി സ്ഥാപിച്ചിരിക്കുന്ന വളയത്തിനുള്ളിൽ പന്തെത്തിച്ച്, കൂടുതൽ പോയിന്റു നേടുകയാണ് ഇരു ടീമുകളുടെയും ലക്ഷ്യം. വളയത്തിനു താഴെ വല ഉള്ളതിനാലാണ് ഈ കളിക്ക് ബാസ്ക്കറ്റ്ബോൾ എന്നു പേരുവന്നത്. ലോകത്തിലെ ഏറ്റവും ജനകീയമായ കളികളിലൊന്നാണിത്.