scorecardresearch
Latest News

Bandipur

കർണാടാകയിലെ ചാമരാജ് നഗർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനമാണ് ബന്ദിപ്പൂർ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയർ റിസർവിൽപ്പെട്ട ഇതിനെ പ്രോജക്ട് ടൈഗറിനു കീഴിൽ കടുവ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ 1974-ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കടുവകളുള്ള രണ്ടാമത്തെ സംസ്ഥാനമായ ഈ കടുവാ സംരക്ഷണകേന്ദ്രത്തിന്റെ വിസ്തൃതി 874 ചതുരശ്ര കിലോമീറ്ററാണ്. തൊട്ടടുത്തുള്ള നാഗർഹോൾ ദേശീയോദ്യാനത്തിനൊപ്പം രാജ്യത്തെ പ്രധാന കടുവ സംരക്ഷണ കേന്ദ്രങ്ങളിലൊന്നാണിത്.

Bandipur News

ബന്ദിപ്പൂർ രാത്രിയാത്ര നിരോധനം തുടരും; മേൽപ്പാലം പ്രായോഗികമല്ലെന്ന് കർണാടകം

വിവിധ പരിസ്ഥിതി പ്രവർത്തകരും കന്നഡ സംഘടനകളും മുഖ്യമന്ത്രിയെ നേരിൽ കണ്ട് രാത്രിയാത്ര നിരോധനം പിൻവലിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു

ബന്ദിപ്പൂര്‍ വനത്തില്‍ തീയണയുന്നില്ല; പരിസ്ഥിതി ദുരന്തത്തിലേയ്ക്കു വഴിയൊരുക്കിയത് മനുഷ്യനിർമിത തീ

രണ്ടാഴ്ചയായി തുടരുന്ന തീപിടിത്തത്തില്‍ പക്ഷികളും ചെറുമൃഗങ്ങളും ഉരഗങ്ങളും ഉള്‍പ്പെടെ ആയിരക്കണക്കിനു വന്യജീവികളും സസ്യങ്ങളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയാണു നാമാവശേഷമായത്

കാട്ടുതീ ഭീഷണി: വയനാട്ടിലെ വന്യജീവി സങ്കേതത്തിലേയ്ക്കുളള പ്രവേശനം നിരോധിച്ചു

ബന്ദിപ്പൂര്‍ സങ്കേതത്തില്‍നിന്നു വന്യജീവികള്‍ കൂട്ടത്തോടെ വയനാട് വന്യജീവി സങ്കേതത്തിലേക്ക് പാലായനം ചെയ്യുന്ന സാഹചര്യത്തിലാണു വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടയ്ക്കുന്നത്.

ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തി; വയനാടൻ കാടുകളിൽ ആനക്കൂട്ടം

കേരള വനത്തിലേയ്ക്കു കാട്ടു തീ പടരുന്നത് തടയാൻ 24 മണിക്കൂറും പ്രവർത്തനനിരതരായി വനം വകുപ്പ് ഉദ്യോഗസ്ഥർ.

വയനാട് വനാതിർത്തിയിൽ കാട്ടുതീ പടരുന്നു; ചെന്പ്രമല നിന്നു കത്തി

മഴക്കുറവും കാലാവസ്ഥ മാറ്റവും രൂക്ഷമായ വേനലും വയനാട്ടിൽ കാട്ടുതീ ഉണ്ടാകാനുളള സാഹചര്യം കൂടുതലാക്കിയിരിക്കുന്നു. കാട്ടുതീ അണയ്ക്കാൻ പരിമിത സംവിധാനങ്ങൾ മാത്രമാണ് വനം വകുപ്പിന് ഉളളത്.