മഹാരാഷ്ട്രയിലെ പൂണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ബഹുരാഷ്ട്ര ഇരുചക്ര, മുച്ചക്ര വാഹന നിർമാണ കമ്പനിയാണ് ബജാജ് ഓട്ടോ ലിമിറ്റഡ്. ഇത് മോട്ടോർസൈക്കിളുകൾ, സ്കൂട്ടറുകൾ, ഓട്ടോ റിക്ഷകൾ എന്നിവ നിർമ്മിക്കുന്നു. ബജാജ് ഗ്രൂപ്പിന്റെ ഭാഗമാണ് ബജാജ് ഓട്ടോ. 1940 കളിൽ രാജസ്ഥാനിൽ ജംനലാൽ ബജാജാണ് ഇത് സ്ഥാപിച്ചത്. കമ്പനിക്ക് ചകാൻ (പുണെ), വലുജ് (ഔറംഗബാദ്) പന്ത് നഗർ (ഉത്തരാഖണ്ഡ്) എന്നിവിടങ്ങളിൽ നിർമ്മാണ പ്ലാന്റുകളുണ്ട്.
ഇരു കമ്പനികളുടേയും മികവ് ഒന്നിപ്പിച്ച് ഇടത്തരം പ്രവര്‍ത്തന ക്ഷമതയുളള മികച്ച മോട്ടോര്‍ സൈക്കിളുകളുടെ ഉത്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് കമ്പനികള്‍ അറിയിച്ചു