ഇന്ത്യൻ സൂപ്പർ ലീഗിലെ കൊൽക്കത്തയെ പ്രതിനിധികരിക്കുന്ന ഫുട്ബോൾ ടീമാണ് എടികെ (ATK). ആദ്യ മൂന്നു വർഷങ്ങളിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്ത എന്ന പേരിൽ അറിയപ്പെട്ട എടികെ 2014 മേയ് 7 ന് ലീഗിലെ ആദ്യ ടീമായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ സൗരവ് ഗാംഗുലിയുടെയും ലാലിഗയിലെ ടീമായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും വ്യാപാരികളായ ഹർഷവർദ്ധൻ നെയോട്ടിയയുടെയും സഞ്ജീവ് ഗോയൻകയുടെയും ഉടമസ്ഥതയിലാണ് സ്ഥാപിതമായത്. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം അത്‌ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ള ബന്ധം പിരിയുകയുണ്ടായി.