ഇന്ത്യൻ കായിക രംഗത്തെ പരമോന്നത സമിതിയാണ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ. രാജ്യത്ത് കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന്റെ ഉത്തരവാദിത്തം ഈ സമിതിക്കാണ്. അമേച്ച്വർ അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഎഫ്‌ഐ) എന്നായിരുന്നു ഇത് നേരത്തെ അറിയപ്പെട്ടത്. ഏഷ്യൻ അത്‌ലറ്റിക്‌സ് അസോസിയേഷൻ (എഎഎ), ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് അത്‌ലറ്റിക്‌സ് ഫെഡറേഷൻ (ഐഎഎഎഫ്) എന്നീ സംഘടനകളുമായി ബന്ധപ്പെട്ടാണ് ഇത് പ്രവർത്തിക്കുന്നത്.