അരുവാനപ്പള്ളി പുതിയപുരക്കൽ അബ്ദുള്ളക്കുട്ടി അഥവാ എ.പി. അബ്ദുള്ളക്കുട്ടി അഞ്ച് തവണ കണ്ണൂരിൽ നിന്ന് ലോക്സഭ അംഗമായ കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ 1999-ലും 2004-ലും നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയതോടെയാണ് കേരള രാഷ്ട്രീയത്തിൽ ശ്രദ്ധേയനാകുന്നത്. 2009 -ൽ സിപിഎമ്മിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് കോൺഗ്രസിൽ ചേർന്നു. 2009-ലും 2011-ലും കോൺഗ്രസ് ടിക്കറ്റിൽ കണ്ണൂരിൽ നിന്ന് നിയമസഭയിൽ അംഗമായി. 2019-ൽ ബിജെപിയിൽ അംഗമായി ചേർന്നു.