ഒരു ഇന്ത്യൻ അഭിനേത്രിയാണ് അന്ന രേഷ്മ രാജൻ. പ്രധാനമായും മലയാള സിനിമകളിൽ അഭിനയിക്കുന്നു. സിനിമയിലെത്തുന്നതിനു മുൻപ് ആലുവയിലെ ഒരു നഴ്സ് ആയി ജോലി ചെയ്തിരുന്ന അവർ 2017- ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. രണ്ടാമത്തെ സിനിമ ലാൽ ജോസ് സംവിധാനം ചെയ്ത വെളിപ്പാടിന്റെ പുസ്തകം (2017) എന്ന ചലച്ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിരുന്നു.